ഉത്തരമേഖല വോളി നാളെ തുടങ്ങും
Wednesday 30 April 2025 8:08 PM IST
പയ്യന്നൂർ: കണ്ടോത്ത് ഇലഞ്ഞിത്തറ ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന രണ്ടാമത് ഉത്തര മേഖല വോളി 2 , 3 തിയ്യതികളിൽ കുറുമ്പ ഭഗവതി ക്ഷേത്രം മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യംഗ്സ്റ്റാർ മാതമംഗലം , ഭഗത് സിംഗ് അന്നൂർ, റിവർസ്റ്റാർ പറവൂർ, ടീം റെഡ് കാറമേൽ എന്നീ ടീമുകൾ ദേശീയ തലത്തിലുള്ള താരങ്ങളുമായാണ് മത്സരത്തിനെത്തുന്നത്. പ്രവേശനം സൗജന്യം. വൈകീട്ട് 7 ന് മത്സരങ്ങൾ ആരംഭിക്കും. ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സമ്മാനങ്ങൾ വിതരണം ചെയ്യും. മത്സരത്തിന് മുന്നോടിയായി ഇന്ന് വൈകീട്ട് ബൈക്ക് റാലി സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ വി.കെ.ശശികുമാർ, കെ.നാരായണൻ, കെ.പ്രകാശൻ, കെ.വിജയൻ, പി.പി.റെനീഷ് , സായിലാൽ സംബന്ധിച്ചു.