കമ്മാടം മഖാം ഉറൂസ് ഇന്ന് തുടങ്ങും
കാഞ്ഞങ്ങാട്: കമ്മാടം മഖാം ഉറൂസ് ഉദ്ഘാടനം ഇന്ന് രാത്രി 8ന് നടക്കും.സുബൈർ മാസ്റ്റർ തോട്ടിക്കൽ കഥാപ്രസംഗം അവതരിപ്പിക്കും. നാളെ നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്ര സ്ഥാനികരുടെ മഖാം സന്ദർശനം. ഉച്ചയ്ക്ക് ഒന്നരക്ക് മതസൗഹാർദ്ദ സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി 8ന് മുഹമ്മദ് ഇർഷാദ് അസ്ഹരി മലപ്പുറത്തിന്റെ മതപ്രഭാഷണം.മൂന്നിന് മെഗാ ദഫ് പ്രദർശനം. തുടർന് ശാക്കിർ ദാരിമി വളക്കൈയുടെ മതപ്രഭാഷണം. നാലിന് ബുർദ്ദ മജ്ലിസിന് ത്യാഹാ തങ്ങൾ നാസിഫ് കോഴിക്കോട് നേതൃത്വം നൽകും. അഞ്ചിന് ഉച്ചക്ക് കൂട്ടുപ്രാർത്ഥനക്ക് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ നേതൃത്വം നൽകും. വൈകിട്ട് നാലിന് അന്നദാനം വിതരണത്തോടെ ഉറൂസ് സമാപിക്കും.വാർത്താസമ്മേളനത്തിൽ സുൽഫിക്കർ കമ്മാടം, താജുദ്ദീൻ കമ്മാടം, ഷെരീഫ് കമ്മാടം, ഷാനവാസ് കാരാട്ട് , യു വി മൊയ്തീൻ കുഞ്ഞി, കെ.കെ. ഷനാവാസ് എന്നിവർ സംബന്ധിച്ചു.