പോലീസ് അസോ. റൂറൽ ജില്ലാ കൺവെൻഷൻ നാളെ
പയ്യന്നൂർ: കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല കൺവെൻഷൻ നാളെ ശ്രീവത്സം ഓഡിറ്റോറിയത്തിൽ രാവിലെ 10ന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എം.എൽ.എ ,റൂറൽ ജില്ല പൊലീസ് മേധാവി അനൂജ് പലിവാൾ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ലഹരിക്കെതിരെ യുവതക്കൊപ്പം എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന കൺവെൻഷന്റെ മുന്നോടിയായി ഇന്ന് വൈകീട്ട് ലഹരി വിരുദ്ധ റാലിയും ഗാന്ധി പാർക്കിൽ സാംസ്കാരിക സദസ്സും സംഘടിപ്പിക്കും. ജനമൈത്രി പോലീസ്, എസ്.പി.സി , എൻ.എസ്.എസ്. യൂണിറ്റുകൾ , പയ്യന്നൂർ ഫുട്ബോൾ അക്കാദമി , കുടുംബശ്രീ സി.ഡി.എസ്. എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ജില്ല പൊലീസ് മേധാവി അനൂജ് പലിവാൾ ഉൽഘാടനം ചെയ്യും. ചലച്ചിത്ര താരം പി.പി.കുഞ്ഞികൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും.വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ കണ്ണൂർ റൂറൽസെക്രട്ടറി കെ.പ്രിയേഷ് , പ്രസിഡന്റ് ടി.വി.ജയേഷ്, സംഘാടകസമിതി ചെയർമാൻ വി.ഷിജിത്ത്, കൺവീനർ എം.ഷാജി, കെ.കെ.ബിജു സംബന്ധിച്ചു.