രഞ്ജിത്ത് സജീവും ഐശ്വര്യ രാജും ഹാഫ് ജയ്സാൽമീറിൽ
മികച്ച വിജയവും അഭിപ്രായവും നേടിയ ഗോളിനുശേഷം രഞ്ജിത്ത് സജീവും സംവിധായകൻ സംജാദും ഒരുമിക്കുന്ന ഫാഫ് എന്ന ചിത്രം രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു.
മലയാളത്തിലെ ആദ്യ വാമ്പയർ ആക് ഷൻ മൂവി ആയാണ് ഹാഫ് ഒരുങ്ങുന്നത്. ബ്ലെസി_ മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച സിനിമകൾ സമ്മാനിച്ച ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഹാഫ് നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഒാഫീസർ ഒാൺ ഡ്യൂട്ടിയിലൂടെ അരങ്ങേറ്രം കുറിച്ച ഐശ്വര്യ രാജ് ആണ് നായിക , സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം) ശ്രീകാന്ത് മുരളി, ബോളിവുഡ് താരംറോക്കി മഹാജൻ,തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ,ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു. 150 ദിവസം നീണ്ടുനിൽക്കുന്നതാണ് ചിത്രീകരണം. നൂറു ദിവസത്തെ ചിത്രീകരണം ജയ്സാൽമീറിലാണ്. തുടർ ചിത്രീകരണം യൂറോപ്യൻ രാജ്യങ്ങളിലും പത്തു ദിവസത്തെ ചിത്രീകരണം കേരളത്തിലുമുണ്ട്. മലേഷ്യയിലെ പ്രശസ്തനായ വെരിട്രി യൂലിസ്മാൻ ആക്ഷൻ കോറിയോഗ്രാഫർ. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ മികച്ച ആക് ഷൻ ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ, ഛായാഗ്രഹണം- അപ്പു പ്രഭാകർ. സംഗീതം - മിഥുൻ മുകുന്ദ്, എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്' കലാസംവിധാനം- മോഹൻദാസ്. കോസ്റ്റ്യൂ-ഡിസൈൻ,ധന്യ ബാലകൃഷ്ണൻ മേക്കപ്പ്-നരസിംഹ സ്വാമി, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പി.ആർ. ഒ വാഴൂർ ജോസ്.