ഷൈൻ ടോം ചാക്കോയുടെ ദ പ്രൊട്ടക്ടർ 16ന്

Thursday 01 May 2025 4:08 AM IST

ഷൈൻ ടോം ചാക്കോ നായകനായി ജി.എം മനു സംവിധാനം ചെയ്യുന്ന ദ പ്രൊട്ടക്ടർ മേയ് 16ന് റിലീസ് ചെയ്യും.

തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന ഹമീദ്, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അജേഷ് ആന്റണി രചന നിർവഹിക്കുന്നു. ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്‍റണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കാവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്,

അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു ആണ് നിർമ്മാണം. വിതരണം: അമ്പാട്ട് ഫിലിംസ്, പി.ആർ. ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.