ഷാരൂഖ് ഖാന്റെ കിംഗ്, വീണ്ടും നായിക ദീപിക
ഷാരൂഖ്‌ഖാൻ നായകനായി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രത്തിൽ ദീപിക പദുകോൺ നായിക.ഇതു ആറാം തവണയാണ് ബോളിവുഡിലെ സൂപ്പർ താരജോഡികളായ ഷാരൂഖ്‌ഖാനും ദീപിക പദുകോണും ഒരുമിക്കുന്നത്. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, ചെന്നെ എക്സ്പ്രസ്, പത്താൻ, ജവാൻ എന്നീ സിനിമകൾക്കുശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. മേയ് 18ന് കിംഗിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഈ വർഷം മദ്ധ്യത്തോടെ ലൊക്കേഷനിൽ ദീപിക ജോയിൻ ചെയ്യും.
അഭിഷേക് ബച്ചനാണ് പ്രതിനായകൻ. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്‌ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭയ് വർമ്മ ആണ് മറ്റൊരു പ്രധാന താരം. സുജോയ് ഘോഷും സിദ്ധാർത്ഥ് ആനന്ദും ചേർന്നാണ് രചന. സംഗീതം സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം അനിരുദ്ധും ആണ്. സുജോയ് ഘോഷ് ആയിരുന്നു ആദ്യ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. പിന്നീട് സിദ്ധാർത്ഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.