പാകിസ്ഥാനുമേൽ കൂടുതൽ ഉപരോധം; ഭീകരരെ ജീവനോടെ പിടിക്കാൻ സേന

Thursday 01 May 2025 4:27 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​പ​ഹ​ൽ​ഗാ​മി​ൽ​ ​നി​ര​പ​രാ​ധി​ക​ളെ​ ​കൂ​ട്ട​ക്കൊ​ല​ ​ചെ​യ്ത​ ​ഭീ​ക​ര​രെ​ ​ജീ​വ​നോ​ടെ​ ​പി​ടി​ക്കാ​ൻ​ ​സു​ര​ക്ഷാ​സേ​ന​ക​ൾ​ക്ക് ​കേ​ന്ദ്ര​ ​നി​ർ​ദ്ദേ​ശം.​ ​പാ​കി​സ്ഥാ​ന്റെ​ ​പ​ങ്ക് ​ലോ​ക​ത്തി​നു​ ​മു​ന്നി​ൽ​ ​തു​റ​ന്നു​കാ​ട്ടാ​നാ​ണി​ത്.​ ​ഭീ​ക​ര​ർ​ ​ഒ​ളി​ച്ചി​രി​ക്കു​ന്ന​ ​കാ​ടി​ന്റെ​ 30​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ൽ​ ​സേ​ന​ ​എ​ത്തി. പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​സു​ര​ക്ഷ​യ്‌​ക്കാ​യു​ള്ള​ ​മ​ന്ത്രി​ത​ല​ ​സ​മി​തി​ ​യോ​ഗ​ശേ​ഷ​മാ​ണ് ​സേ​ന​യ്‌​ക്ക് ​നി​ർ​ദ്ദേ​ശം​ ​ല​ഭി​ച്ച​ത്.​ ​പാ​കി​സ്ഥാ​നെ​തി​രെ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​രോ​ധ​മ​ട​ക്കം​ ​ന​ട​പ​ടി​ക​ളെ​ടു​ത്തേ​ക്കും.​ ​വാ​ണി​ജ്യ​ ​ബ​ന്ധം​ ​വി​ച്ഛേ​ദി​ക്കും.​ ​പാ​ക് ​വി​മാ​ന​ങ്ങ​ൾ​ക്ക് ​വ്യോ​മ​പാ​ത​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ക​പ്പ​ൽ​ ​ഗ​താ​ഗ​ത​വും​ ​വി​ല​ക്കും.​ ​എം.​പി​മാ​രു​ടെ​ ​സം​ഘ​ത്തെ​ ​അ​റ​ബ് ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക​യ​ച്ച് ​സാ​ഹ​ച​ര്യം​ ​വി​ശ​ദീ​ക​രി​ക്കും.​ ​പ്ര​ത്യേ​ക​ ​പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​ന​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​ആ​വ​ശ്യ​വും​ ​സ​ർ​ക്കാ​ർ​ ​പ​രി​ഗ​ണി​ച്ചേ​ക്കും. പാ​കി​സ്ഥാ​നെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​സൈ​ന്യ​ത്തി​ന് ​പൂ​ർ​ണ​ ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കി​യ​തി​ന് ​പി​ന്ന​ലെ​യാ​ണ് ​ഇ​ന്ന​ലെ​ ​സു​ര​ക്ഷാ​ ​സ​മി​തി​ ​യോ​ഗം​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യി​ൽ​ ​ചേ​ർ​ന്ന​ത്.​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​അ​മി​ത് ​ഷാ,​ ​രാ​ജ്നാ​ഥ് ​സിം​ഗ്,​ ​ജെ.​പി.​ ​ന​ദ്ദ​ ​എ​ന്നി​വ​ർ​ ​മോ​ദി​യു​മാ​യി​ ​പ്ര​ത്യേ​കം​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ന​ട​ത്തി. ഇന്നലെ രാ​ത്രി​യി​ലും​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും​ ​ക​ര​സേ​ന​മേ​ധാ​വി​യും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യി​ൽ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി. ​ഇ​ന്ത്യ​യും​ ​പാ​കി​സ്ഥാ​നും​ ​സം​യ​മ​നം​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​അ​മേ​രി​ക്ക​യും​ ​സൗ​ദി​ ​അ​റേ​ബ്യ​യും​ ​ആ​വ​ശ്യ​പ്പെ​ട്ടു. അതി​നി​ടെ, നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ​ ​പ​ല​ ​ഭാ​ഗ​ത്തും​ ​പാ​ക് ​പ്ര​കോ​പ​നം​ ​ഇ​ന്ന​ലെ​യും​ ​തു​ട​ർ​ന്നു.​ ​ബാ​രാ​മു​ള്ള,​ ​കു​പ്‌​വാ​ര​ ​ജി​ല്ല​ക​ളി​ൽ​ ​നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ​ ​പാ​ക് ​പ​ട്ടാ​ളം​ ​വെ​ടി​യു​തി​ർ​ത്തു.​ ​ഇ​ന്ത്യ​യു​ടെ​ ​തി​രി​ച്ച​ടി​യി​ൽ​ ​പാ​ക് ​ബ​ങ്ക​റു​ക​ൾ​ ​ത​ക​ർ​ന്ന​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.​

മോദി റഷ്യയിലേക്കില്ല

നിർണായക സാഹചര്യം കണക്കിലെടുത്ത് മേയ് 9നുള്ള റഷ്യൻ സന്ദർശനം പ്രധാനമന്ത്രി റദ്ദാക്കി. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 80-ാം വാർഷിക പരിപാടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.