കെ.പി.പി.എ മാർച്ച്
Thursday 01 May 2025 1:51 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ( കെ.പി.പി.എ) നേതൃത്വത്തിൽ സംസ്ഥാന ഫാർമസി കൗൺസിലിലേക്ക് മാർച്ചും ധർണയും നടത്തി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കെ.വി.പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,എസ്.ടി.യു സംസ്ഥാന ട്രഷറർ മഹീൻ അബൂബക്കർ കെ.പി.പി.എ ജനറൽ സെക്രട്ടറി ടി.സുഹൈബ്,ടി.പി.രാജീവൻ,കെ.പി.സണ്ണി,ഗലീലിയോ ജോർജ്ജ്,ദിലീപ് കുമാർ.ടി.ആർ,എ.ജാസ്മിമോൾ,ജയൻ കോറോത്ത്,കെ.ലീന,സുഭാഷ് നാവായത്ത്,പി.പി.അനിൽകുമാർ,ടി.സജിത് കുമാർ എന്നിവർ സംസാരിച്ചു.