സ്കൂളുകളുടെ യോഗം

Thursday 01 May 2025 1:54 AM IST

നെയ്യാറ്റിൻകര:അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളുടെ യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. മികവാർന്ന വിദ്യാഭ്യാസം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നതിനുമാണ് യോഗം സംഘടിപ്പിച്ചത്.പ്രഥമ അദ്ധ്യാപകർ,പി.ടി.എ പ്രസിഡന്റുമാർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.പി.സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.അനിത,സുധാമണി,വിഷ്ണു രമ,അനിക്കുട്ടൻ തുടങ്ങിയ ജനപ്രതിനിധികളും വിദ്യാഭ്യാസ കോഡിനേറ്റർ ആദർശ്,ബി.ആർ.സി കോഡിനേറ്റർ സൗമ്യ,ബി.ആർ.സി പ്രതിനിധി രഞ്ജിനി,പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ് തുടങ്ങിയവർ പങ്കെടുത്തു.