പൂവട വാട്ടർ ടാങ്ക് ഉദ്ഘാടനം
ബാലരാമപുരം: ജല അതോറിട്ടി, ജലജീവൻ മിഷൻ എന്നിവയുടെ സഹായത്തോടെ പള്ളിച്ചൽ പഞ്ചായത്ത് പൂവട പ്രദേശത്ത് എട്ട് ലക്ഷത്തി എഴുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബി.ശശികല, വികസകാര്യ ചെയർമാൻ വി.വിജയൻ,ക്ഷേമകാര്യ ചെയർപേഴ്സൺ ടി.മല്ലിക,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു, ബ്ലോക്ക് മെമ്പർ എ.ടി.മനോജ്,ലതകുമാരി,മെമ്പർ സുജാത, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ്, ജലജീവൻ മിഷൻ അസി.എൻജിനീയർ ജയകുമാർ,ഭരണസമിതിയംഗങ്ങളായ മുക്കുനട സജികുമാർ,വി.ബിന്ദു, മാലിനി,തമ്പി,പ്രീത,ഗീത കവിതമോൾ,പഞ്ചായത്ത് സെക്രട്ടറി കവിത തുടങ്ങിയവർ സംബന്ധിച്ചു.