മേയ് ദിനം

Thursday 01 May 2025 3:15 AM IST

തിരുവനന്തപുരം: ജില്ലാ മോട്ടോർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന മേയ് ദിന പരിപാടികൾ വിജയിപ്പിക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്ന് യൂണിയൻ പ്രസിഡന്റ് മീനാങ്കൽ കുമാർ,​ ജനറൽ സെക്രട്ടറി പട്ടം ശശിധരൻ എന്നിവർ പറഞ്ഞു.രാവിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും.തമ്പാനൂർ തമിഴ്നാട് ബസ് സ്റ്റാൻഡിൽ പ്രസിഡന്റ് മീനാങ്കൽ കുമാർ പതാക ഉയർത്തും. റെയിൽവേ പ്രീപെയ്ഡിൽ പട്ടം ശശിധരൻ പതാകയുയർത്തി മേയ് ദിന സന്ദേശം കൈമാറും. വിവിധ സ്റ്റാൻഡുകളിൽ എം.രാധാകൃഷ്ണൻനായർ,സുനിൽമതിലകം,മൈക്കിൾ ബാസ്റ്റിൻ,കാലടി പ്രേമചന്ദ്രൻ,​ പി.ഗണേശൻ നായർ,കർണികാരം ശ്രീകുമാർ,കൊടുങ്ങാനൂർ വിജയൻ എന്നീ നേതാക്കൾ പതാകയുയർത്തും.

രാവിലെ 9ന് ആശാൻ സ്ക്വയറിൽ നിന്ന് ആരംഭിക്കുന്ന വാഹനറാലി കിഴക്കേകോട്ടയിൽ സമാപിക്കും.മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യും.