ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

Thursday 01 May 2025 1:29 AM IST

തിരുവനന്തപുരം: ദി കളരിപ്പയറ്റ് ഫെഡറേഷൻ ഇൻ ഇന്ത്യ (കെ.എഫ്.ഐ) തെലുങ്കാന ഹൈദരാബാദിൽ സംഘടിപ്പിച്ച ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം ഒന്നാം സ്ഥാനം നേടി.വട്ടപ്പാറ വീരഭദ്ര കളരി സംഘത്തിലെ നന്ദൻ.എസ്.എസ് സീനിയർ വിഭാഗം ദേശീയ ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടു.വിവിധ കാറ്റഗറികളിലായി വട്ടപ്പാറ വട്ടപ്പാറ വീരഭദ്രകളരി സംഘം 33 സ്വർണം,24 വെള്ളി,21 ബ്രോൺസ് മെഡലുകളാണ് വാരിക്കൂട്ടിയത്.വിജയികൾക്ക് ഐ.ജി ശില്പവല്ലി ഗാരു,രഘുനന്ദൻ റാവോ ഗാരു (എം.പി) എന്നിവർ മെഡലുകളും ട്രോഫികളും നൽകി.ദേശീയ ജനറൽ സെക്രട്ടറി നാരായണൻ ഗുരുക്കൾ നെട്ടൂർ എറണാകുളം,എം.ജയകുമാർ ആറ്റുകാൽ തിരുവനന്തപുരം,മുരുകൻപിള്ള ന്യൂ ഡൽഹി എന്നിവരെ ആദരിച്ചു.