താത്കാലിക അദ്ധ്യാപക ഒഴിവ്
Thursday 01 May 2025 12:00 AM IST
തൃശൂർ: വിമല കോളേജിൽ ഗവൺമെന്റ് താത്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളം, സംസ്‌കൃതം, ഹിന്ദി, കോമേഴ്‌സ്, സോഷ്യോളജി, എന്നീ വിഷയങ്ങളിലെ അഭിമുഖം മേയ് 22 ന് രാവിലെ 10 നും, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, ഹോം സയൻസ്, സുവോളജി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലെ അഭിമുഖം മേയ് 23 ന് രാവിലെ 10 നും കോളേജിൽ നടത്തും. ഉദ്യോഗാർത്ഥികൾ www.vimalacollege.edu.inഎന്ന കോളേജ് വെബ്‌സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിക്കണം. അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം തീയതികളിൽ ഹാജരാക്കണം. യു.ജി.സി, നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്
: 04872332080