ഭീകരതയ്ക്കെതിരെ ഐക്യദാർഢ്യം

Thursday 01 May 2025 12:10 AM IST

മാ​ന്നാർ: മേൽ​പാ​ടം സെന്റ് കു​റി​യാ​ക്കോ​സ് ഓർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ഭീ​ക​ര​തക്കെ​തി​രെ ഐ​ക്യ​ദാർ​ഢ്യ സ​മ്മേ​ള​ന​വും മെ​ഴു​ക് തി​രി തെ​ളി​യി​ച്ച് ഭീ​ക​ര​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി. വി​കാ​രി ഫാ.ഗീ​വർ​ഗീ​സ് ശാ​മു​വൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന കൗൺ​സിൽ അം​ഗ​വും ഇ​ട​വ​ക ട്ര​സ്റ്റി​യു​മാ​യ തോ​മ​സ് മ​ണ​ലേൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​ട​വ​ക സെ​ക്ര​ട്ട​റി തോ​മ​സ് പു​ഞ്ചോ​ട്ടിൽ, യു​വ​ജ​ന​പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി അ​ജോ​ എ​ബ്ര​ഹാം, ജോ​ഷ്വാ ജോ​സ്, ജോ​യൽ, ബെൻ​സൺ വർ​ഗീ​സ്, ജോജോ തു​ട​ങ്ങി​യ​വർ പ്ര​സം​ഗി​ച്ചു. പ​ഹൽഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ യോ​ഗം ശ​ക്തി​യാ​യി അ​പ​ല​പി​ച്ചു.