ലഹരിക്കെതിരെ സെമിനാർ

Thursday 01 May 2025 12:13 AM IST

ചേർത്തല:സി.കെ.ചന്ദ്രപ്പൻ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.ടി.വിജയൻ ഉദ്ഘാടനം ചെയ്തു.'മദ്യത്തിനും മയക്ക് മരുന്നിനുമെതിരെ ഉണരുക' എന്ന വിഷയത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.ജി. ഓംകാർ ക്ലാസെടുത്തു. സി.കെ. കുമാരപ്പണിക്കർ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് സി.എച്ച്.സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി യു.മോഹനൻ,സി.പി.ഐ ചേർത്തല മണ്ഡലം സെക്രട്ടറി എം.സി. സിദ്ധാർത്ഥൻ,ശോഭാ ജോഷി,ജി.അശോകൻ,ജോസ് പിയൂസ്,കെ.ഉമയാക്ഷൻ എന്നിവർ സംസാരിച്ചു.