ചട്ടമ്പിസ്വാമി സമാധി ദിനാചരണം
Thursday 01 May 2025 12:15 AM IST
ചേർത്തല : എൻ.എസ്.എസ് ചേർത്തല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമിയുടെ 101ാമത് സമാധി ദിനാചരണം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ദീപം തെളിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ,സെക്രട്ടറി എസ്.ജയകൃഷ്ണൻ,കമ്മിറ്റി അംഗങ്ങളായ സി.ബി. മോഹനൻ നായർ,എം.എൽ.ബിമൽ,സി.മധു,വനിതാ യൂണിയൻ പ്രസിഡന്റ് സീമ അജികുമാർ,വൈസ് പ്രസിഡന്റ് പി.രാജാമണിയമ്മ,സെക്രട്ടറി ആശ സന്തോഷ് ,യൂണിയൻ ഇൻസ്‌പെക്ടർ നിഖിൽ വേണു,മുനിസിപ്പൽ കൗൺസിലർ എ.അജി എന്നിവർ സംസാരിച്ചു.