സ്പോർട്സ് കിറ്റുകൾ നൽകി കോൺഗ്രസ്
Thursday 01 May 2025 12:20 AM IST
അമ്പലപ്പുഴ : ലഹരിയ്ക്കും വർഗീയതക്കുമെതിരെ കായികവിനോദമെന്ന കാമ്പയിനുമായി കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി. ഗ്രാമങ്ങളിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റുകൾ നല്കുന്ന പരിപാടി പുന്നപ്ര പത്താം പീയൂസ് ചർച്ച് വികാരി ഫാ. അൻസൺ അർകുളശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി . പി. ഉണ്ണികൃഷ്ണൻ പുത്തൻമഠം, എൽ. ലതാകുമാരി, ഷിഹാബുദ്ദീൻ പോളക്കുളം, ഗീതാ മോഹൻദാസ്, സമീർ പാലമൂട്, കണ്ണൻ ചേക്കാത്ര, അബ്ദുൽ ഹാദി ഹസൻ, നൗഷാദ് അബ്ദുൽ റഹ്‌മാൻ, ശ്രീജാ സന്തോഷ്, എ. കബീർ എന്നിവർ പ്രസംഗിച്ചു.