പൊന്തുവള്ളങ്ങൾ നിരോധിക്കരുത്
Thursday 01 May 2025 12:20 AM IST
അമ്പലപ്പുഴ : പൊന്തുവളളങ്ങൾ നിരോധിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡ് പിന്തിരിയണമെന്ന് ലാറ്റിൻ ഫ്രെട്ടേണിറ്റി കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. മുൻ എം.പി ഡോ. കെ.എസ് മനോജ് ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്. ഡോമിനിക് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടെൻസൺ ജോൺ കുട്ടി, അമ്പലപ്പുഴ നിയോജക മണ്ഡലം ഭാരവാഹികളായ സിബി ജേക്കബ്, ജോൺസൺ, പ്രിറ്റി തോമസ്, സോളമൻ അറക്കൽ, വിൽസൺ പൊള്ളയിൽ, തോമസ് കണ്ടത്തിൽ, പി. എം .ജോസി എന്നിവർ പ്രസംഗിച്ചു.