സാംസ്കാരിക സമ്മേളനം

Thursday 01 May 2025 12:21 AM IST

എരമല്ലൂർ : എഴുപുന്ന ഗ്രാമപഞ്ചായത്ത് 10 11 12 വാർഡുകളിലെ 175 ഭവനങ്ങൾ ഉൾപ്പെടുന്ന നാട്ടൊരുമ റെസിഡന്റ്സ് അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരി പ്രിയ എ.എസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിജു ഈശി അദ്ധ്യക്ഷത വഹിച്ചു പി.ബി.അനിൽകുമാർ,എൻ.ടി.റാൽഫി, വിജു.എം.എസ്., തിലകൻ, ടി.കെ.പുരുഷൻ, കുഞ്ഞുമോൻ, കുമാരി പൊന്നപ്പൻ,വി.മണിയപ്പൻ, എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെ ആദരിച്ചു.തുടർന്നു വിവിധ കലാപരിപാടികളും നടന്നു. ബാബു വടക്കേൽ സ്വാഗതവും സി.എൻ.ശ്രീനിവാസൻ നന്ദിയും പറഞ്ഞു.