ഒൻപതുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
Thursday 01 May 2025 1:36 AM IST
കല്ലറ: ഒൻപത് വയസുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനെയാണ് ഇന്നലെ വൈകിട്ടോടെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ പെൺകുട്ടിയെ മറ്റാരു സ്ഥലത്തെത്തിച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.വീട്ടിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ട് വിവരം തിരക്കിയപ്പോൾ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.പാങ്ങോട് പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി മുപ്പത് വയസുള്ള അവിവാഹിതനായ ഇയാളെ കസ്റ്റഡിയിൽ എടുത്തു.