കുറ്റിമുല്ല കൃഷിക്ക് തുടക്കം
Thursday 01 May 2025 1:10 AM IST
കൊടുങ്ങല്ലൂർ: ബ്ലൂ പേൾ ഫിഷ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ വി.പി തുരുത്തിൽ ഗോൾഡൻ ഫ്‌ളവേഴ്‌സ് ജെൽജിയുടെ കുറ്റിമുല്ല കൃഷി ആരംഭിച്ചു. വാർഡ് കൗൺസിലർ ബീന ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ വിജിൽ അദ്ധ്യക്ഷനായി. ബ്ലൂ പേൾ വൈസ് ചെയർമാനും നഗരസഭ കൗൺസിലറുമായ കെ.എസ്.ശിവറാം , സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആശാലത എന്നിവർ സംസാരിച്ചു. ബ്ലൂ പേൾ ചെയർമാൻ ഡോ: മേജർ വിവേകാനന്ദൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജെൽജി അംഗങ്ങളായ ഫസീല ഫസൽ, ബിനി, സജിത്ത് ,പ്രബിത ഷംലബീവി, ജാസ്മിൻ, രാജേഷ്, ഭാഗ്യരാജ് തുടങ്ങിയവർ നേതൃത്വം നൽകി.