മുൻ റോ മേധാവി ദേശീയ സുരക്ഷാ സമിതി അദ്ധ്യക്ഷൻ
Thursday 01 May 2025 1:11 AM IST
ന്യൂഡൽഹി: മുൻ റോ മേധാവി അലോക് ജോഷിയെ അദ്ധ്യക്ഷനാക്കി കേന്ദ്രസർക്കാർ ഏഴംഗ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു. സുരക്ഷാ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് തന്ത്രപരവും വിദഗ്ദ്ധ ഉപദേശവും നൽകുന്ന സമിതിയാണിത്. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പി.എം. സിൻഹ, മുൻ കരസേന സതേൺ കമാൻഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ എ.കെ. സിംഗ്, റിയർ അഡ്മിറൽ മോണ്ടി ഖന്ന, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ രാജീവ് രഞ്ജൻ വർമ്മ, മൻമോഹൻ സിംഗ്, വിരമിച്ച ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥൻ ബി. വെങ്കിടേഷ് വർമ്മ എന്നിവരാണ് മറ്റ് അംഗങ്ങൾ.