പദയാത്ര 2 ന് എറിയാട്
Thursday 01 May 2025 1:11 AM IST
കൊടുങ്ങല്ലൂർ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ നടക്കുന്ന 'സാഹോദര്യ കേരള പദയാത്ര' യ്ക്ക് നാളെ കൈപ്പമംഗലം മണ്ഡലത്തിൽ സ്വീകരണം. എറിയാട് പഞ്ചായത്തിലെ അബ്ദുള്ള റോഡ് നിന്നും വൈകീട്ട് 4.30 പദയാത്ര ആരംഭിക്കും. സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പാർട്ടി സംസ്ഥന പ്രസിഡന്റ് റസാഖ് പാലേരി, വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖ് എന്നിവർ പ്രസംഗിക്കും. 3 ന് ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ ചന്തപ്പുര എം.ഐ.ടി ഹാളിൽ 'ലഞ്ച് വിത്ത് ഫെസ്റ്റ് ' നടക്കും. ലഹരിക്കെതിരായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വാർത്ത സമ്മേളനത്തിൽ ഇ.എ.റഷീദ്, കെ.എസ്. നവാസ്, സഈദ് സുലൈമാൻ,നസീർ കാതിയാളം എന്നിവർ പങ്കെടുത്തു.