പെൻഷൻ തിരഞ്ഞെടുപ്പ് ഉപകരണമാക്കി

Thursday 01 May 2025 1:14 AM IST

തൃശൂർ: മുഖ്യമന്ത്രിയായിരിക്കെ ആർ. ശങ്കർ നടപ്പിലാക്കിയ വിധവ പെൻഷനും വാർധക്യ പെൻഷനും പിന്നീട് വന്ന സാമൂഹ്യ ക്ഷേമപെൻഷനുകളും ഇടതുപക്ഷ സർക്കാർ തിരഞ്ഞെടുപ്പിന് മാത്രം ഉപയോഗിക്കുന്ന ഉപകരണമാക്കി മാറ്റിയെന്ന് ഡി.സി.സി പ്രസിഡന്റ്് അഡ്വ. ജോസഫ് ടാജറ്റ്. ഡി.സി.സി. ഓഫീസിൽ നടന്ന ആർ. ശങ്കറിന്റെ 116-ാം ജന്മദിനത്തിൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നേതാക്കളായ അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, ജോൺ ഡാനിയേൽ, കെ.കെ. ബാബു, കെ.വി ദാസൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, അഡ്വ.സിജോ കടവിൽ, സി.ബി.ഗീത, സോണിയാ ഗിരി, എൻ.എസ് അയൂബ്, രവി താണിക്കൽ, ജിതേഷ് ബൽറാം, ടി.ഗോപാലകൃഷ്ണൻ, സന്തോഷ് ഐത്താടൻ എന്നിവർ നേതൃത്വം നൽകി.