ആവേശക്കൊടിയേറ്റം

Thursday 01 May 2025 1:15 AM IST

ആവേശം നിറച്ച് കൊടിയേറ്റം

തൃശൂർ: തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിൽ പൂര കൊടികൾ ഉയർന്നതോടെ താള മേള വർണ വിസ്മയത്തിന് ഒരുങ്ങി തൃശൂർ. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്നലെ കെടിയേറ്റി. ആറിനാണ് തൃശൂർ പൂരം. നാലിന് സാമ്പിൾ വെടിക്കെട്ടും അഞ്ചിന് പൂര വിളംബരവും ചമയ പ്രദർശനവും നടക്കും. കർശന സുരക്ഷ സംവിധാനങ്ങളോടെയാണ് പൂര ഒരുക്കങ്ങൾ. പൂരത്തിന് മുന്നോടിയായി പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളിൽ അണിയറയിൽ ചമയങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. വെടിക്കെട്ട് പുരകളും സജീവമാണ്.

പാറമേക്കാവ് വിഭാഗം

ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ താന്ത്രിക ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിറുത്തി ദേശക്കാർ കൊടി ഉയർത്തി. ചെമ്പിൽ കുട്ടനാചാരി ചെത്തി മിനുക്കിയ കവുങ്ങിൽ കൊടിമരത്തിൽ ആല് , മാവ് എന്നിവയും ദർഭപുല്ലുകളും അലങ്കരിച്ച് സിംഹമുദ്രയുള്ള മഞ്ഞെക്കൊടി ഉയർത്തി. തുടർന്ന് വടക്കുംനാഥനിലേക്ക് അഞ്ചാനകളോടെ എഴുന്നള്ളി. തുടർന്ന വടക്കുംനാഥനിലെ ചന്ദ്രപുഷ്‌കരണിയിൽ തന്ത്രിയുടെ മുഖ്യാകാർമികത്വത്തിൽ ആറാട്ടും നടന്നു. പാറമേക്കാവ് കാസിനാഥനായിരുന്നു തിടമ്പേറ്റിയത്. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് പ്രമാണം വഹിച്ചു. പ്രസിഡന്റ് ഡോ.ബാലഗോപാൽ, സെക്രട്ടറി ജി.രാജേഷ്,ഇ.ഗോപാഗോപാൽ, അസി.സെക്രട്ടറി പി.വി.നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ ക്ഷേത്രത്തിലെ ആറാട്ട് കഴിഞ്ഞ് പറയെടുപ്പിന് പുറപ്പെടും.

തിരുവമ്പാടി വിഭാഗം

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ തിരുവമ്പാടി രമേശ് മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം അരങ്ങേറി. കൊടിയേറ്റച്ചടങ്ങിന് മുന്നോടിയായി പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കി. തുടർന്ന് പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറി. തുടർന്ന് ദേശക്കാർ കൊടിമരം നാട്ടി കൂറ ഉയർത്തി. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിദ്ധ്യം സൂചിപ്പിക്കുന്ന നീലനിറച്ചിലും മഞ്ഞനിറത്തിലുമുള്ള പതാകകളാണ് ഉയർത്തിയത്. വൈകിട്ട് മൂന്നിന് ഭഗവതിയുടെ പൂരം പുറപ്പാട് ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. തുടർന്ന് നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തി. വടക്കുനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കിപൂജ കഴിഞ്ഞ് ആറാട്ട് നടത്തി മടങ്ങി ക്ഷേത്രത്തിലെത്തിയതോടെ ചടങ്ങുകൾ സമാപിച്ചു. ടി.എ.സുന്ദർമേനോൻ, കെ.ഗിരീഷ് കുമാർ, പൂരം പ്രദർശന കമ്മിറ്റി സെക്രട്ടറി എം.രവികുമാർ, പൂർണിമ സുരേഷ്, എം.എസ്.സമ്പൂർണ, രജേന്ദ്രൻ അരങ്ങത്ത് എന്നിവർ നേതൃത്വം നൽകി.

ഘ​ട​ക​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​വേ​ശ​കൊ​ടി​യേ​റ്റം

തൃ​ശൂ​ർ​:​ ​ആ​ദ്യ​ ​കൊ​ടി​യേ​റ്റം​ ​യാ​ഗ​ഭൂ​മി​യാ​യ​ ​ലാ​ലൂ​ർ​ ​കാ​ർ​ത്യാ​യ​നി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​തോ​ടെ​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​നാ​യി​ ​ദേ​ശ​ങ്ങ​ൾ​ ​ഒ​രു​ങ്ങി. പ്ര​ധാ​ന​ ​പ​ങ്കാ​ളി​ക​ളാ​യ​ ​തി​രു​വ​മ്പാ​ടി,​ ​പാ​റ​മേ​ക്കാ​വ് ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​ഇ​തി​ന് ​ശേ​ഷ​മാ​ണ് ​കൊ​ടി​യേ​റ്റം​ ​ന​ട​ന്ന​ത്.​ ​ഘ​ട​ക​ ​ക്ഷേ​ത്ര​ങ്ങ​ളാ​യ​ ​ലാ​ലൂ​രി​ലും​ ​അ​യ്യ​ന്തോ​ളി​ലു​മാ​ണ് ​രാ​വി​ലെ​ ​കൊ​ടി​യേ​റ്റം​ ​ന​ട​ന്ന​ത്.​ ​പൂ​ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​ഘ​ട​ക​ക്ഷേ​ത്ര​മാ​യ​ ​അ​യ്യ​ന്തോ​ൾ​ ​കാ​ർ​ത്യാ​യ​നി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ത​ന്ത്രി​ ​പ​ഴ​ങ്ങാം​പ​റ​മ്പ് ​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​യും​ ​മേ​ൽ​ശാ​ന്തി​ ​കി​ഴ​ക്കി​നി​യേ​ടം​ ​രാ​മ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​ശേ​ഷം​ ​കൊ​ടി​യേ​റ്റി.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ഹ​രി​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ണ്ടി​മേ​ളം​ ​ന​ട​ന്നു.​ ​മൂ​ന്നാ​ന​പ്പു​റ​ത്ത് ​ന​ട​ന്ന​ ​പൂ​ര​ത്തി​ന് ​ചി​റ​ക്ക​ൽ​ ​ശ​ബ​രി​നാ​ഥ​ൻ​ ​ദേ​വി​യു​ടെ​ ​തി​ട​മ്പേ​റ്റി.​ ​തു​ട​ർ​ന്ന് ​ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ​ ​ആ​റാ​ട്ട്.​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അ​സി​സ്റ്റ​ന്റ് ​ക​മ്മീ​ഷ​ണ​ർ​ ​മ​നോ​ജ് ​കു​മാ​ർ​ ,​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​രാ​മ​ച​ന്ദ്ര​ൻ​ ,​സു​ജി​ത്ത്,​വി​നോ​ദ് ​മേ​നോ​ൻ,​ ​കൗ​ൺ​സി​ല​ർ​ ​പ്ര​സാ​ദ് ​എ​ൻ,​ദി​നേ​ശ് ​കു​മാ​ർ​ ​ക​രി​പേ​രി​ൽ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ക​ണി​മം​ഗ​ലം​ ​ശാ​സ്താ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​രാ​വി​ലെ​ ​ക്ഷേ​ത്ര​ ​ശു​ദ്ധി,​ ​പ​ഞ്ച​ഗ​വ്യം,​ ​ശ്രീ​ഭൂ​ത​ബ​ലി​ ​എ​ന്നി​വ​യ്ക്ക് ​ശേ​ഷം​ ​വൈ​കി​ട്ട് 6.30​ ​ഓ​ടെ​യാ​യി​രു​ന്നു​ ​കൊ​ടി​യേ​റ്റം,​ ​തു​ട​ർ​ന്ന് ​പൂ​രം​ ​പു​റ​പ്പാ​ടും​ ​ന​ട​ന്നു. പൂ​ക്കാ​ട്ടി​ക്ക​ര​ ​കാ​ര​മു​ക്ക് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വൈ​കി​ട്ട് ​ദീ​പാ​രാ​ധ​ന,​ ​തു​ട​ർ​ന്ന് ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​പ​ഴ​ങ്ങാ​പ​റ​മ്പ് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​ ​മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ​കൊ​ടി​യേ​റ്റ​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ക്ഷേ​ത്രം​ ​കു​ള​ത്തി​ൽ​ ​ഭ​ഗ​വ​തി​ക്ക് ​ആ​റാ​ട്ടും. ചെ​മ്പൂ​ക്കാ​വ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വൈ​കി​ട്ട് ​ദീ​പാ​രാ​ധ​ന​യ്ക്ക് ​ശേ​ഷം​ ​വൈ​കീ​ട്ട് 5.30​യോ​ടെ​ ​കൊ​ടി​യേ​റ്റം​ ​ന​ട​ന്നു.​ ​തു​ട​ർ​ന്ന് ​ശീ​വേ​ലി,​ ​ക്ഷേ​ത്ര​കു​ള​ത്തി​ൽ​ ​ആ​റാ​ട്ടും​ ​തു​ട​ർ​ന്ന് ​മേ​ള​ത്തോ​ടെ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ഴു​ന്ന​ള്ളി.​ ​ചൂ​ര​ക്കോ​ട്ടു​കാ​വ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദീ​പാ​രാ​ധ​ന​ ​ക​ഴി​ഞ്ഞ്,​ ​ആ​റാ​ട്ടി​ന് ​ശേ​ഷ​മാ​യി​രു​ന്നു​ ​കൊ​ടി​യേ​റ്റം.​ ​വൈ​കി​ട്ട് ​നാ​ട്ടു​കാ​രാ​ണ് ​കൊ​ടി​യേ​റ്റം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​പ​ന​മു​ക്കു​മ്പി​ള്ളി​ ​ശാ​സ്താ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​താ​ന്ത്രി​ക​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​ദീ​പാ​രാ​ധ​ന​യ്ക്കും​ ​ശേ​ഷം​ ​വൈ​കി​ട്ട് ​നാ​ട്ടു​കാ​രാ​ണ് ​കൊ​ടി​യേ​റ്റം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​മേ​ള​ത്തോ​ടെ​ ​ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ​ ​ആ​റാ​ട്ടും​ ​ന​ട​ന്നു