മാവിളക്ക് ഘോഷയാത്ര
Thursday 01 May 2025 1:16 AM IST
ചേലക്കര: ചേലക്കര മാരിയമ്മൻ പൂജാ മഹോത്സവം ഭക്തിനിർഭരമായി. പഞ്ചവാദ്യം അട്ടകരകം, വിളക്കാട്ടം ശിങ്കാരിമേളം തുടങ്ങി വിവിധ കലാരൂപങ്ങളും ഗജവീരന്മാരുടെയും അകമ്പടിയോടെ മാവിളക്ക് ഘോഷയാത്ര നടന്നു. അമ്പതിൽപരം കലാകാരൻമാർ അണിനിരന്ന പാണ്ടിമേളം കാണികൾക്ക് ഏറെ ഹൃദ്യമായി. ഗംഗ കരയിൽ നിന്നും അമ്മൻകരകങ്ങൾ, ഉടുക്കുപാട്ട്, ആട്ടക്കരകം എന്നിവയോടെയാണ് എഴുന്നള്ളിപ്പ് കോവിലിലെത്തിയത്. തുടർന്ന് മെഗാഷോയും നടന്നു. സമാപന ദിവസമായ ഇന്ന് രാവിലെ 9ന് മഹാപൊങ്കാല, 12ന് പ്രസാദ ഊട്ട്, 7.30ന് അമ്മൻ കരകങ്ങൾ ശ്രീകോവിലിൽ നിന്ന് മഞ്ഞൾ നീരാട്ടോടെ ഗൃഹപൂജയ്ക്ക് പുറപ്പെട്ട് 10ന് അമ്മൻ കരകങ്ങൾ ഗംഗയിൽ നിമഞ്ജനം ചെയ്യുന്നതോടെ പൂജാ മഹോത്സവം സമാപിക്കും.