ഇന്ത്യയുമായി വ്യാപാര കരാർ: ചർച്ചകൾ മികച്ചതെന്ന് ട്രംപ്

Thursday 01 May 2025 7:13 AM IST

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള തീരുവ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ഇരുരാജ്യങ്ങളും വൈകാതെ ഒരു വ്യാപാര കരാറിലെത്തുമെന്ന് കരുതുന്നതായും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള ഇറക്കുമതികൾക്ക് 26 ശതമാനം പകരച്ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളുടെയും പകരച്ചുങ്കം നിലവിൽ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിലേക്ക് അടുത്തെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും വ്യക്തമാക്കിയിരുന്നു.