മംഗളുരുവിൽ ബജ്‌റംഗ്‌ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു, പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്
Friday 02 May 2025 12:02 AM IST
മംഗളുരു: മംഗളുരു നഗരത്തിൽ ബജ്റംഗ് ദൾ പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്, വ്യാഴാഴ്ച വൈകിട്ട് കിന്നിപ്പടവ് ബാജ്‌പെയിലാണ് സംഭവം. ഒരു സംഘം യുവാക്കൾ സുഹാസ് ഷെട്ടിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാനപ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ചാ നേതാവ് പ്രവീർ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിൽ കൊല്ലപ്പെട്ടത്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളുരു നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.