മേയ്ദിന റാലിയും സമ്മേളനവും
Saturday 03 May 2025 1:20 AM IST
വൈക്കം: ഐ.എൻ.ടി.യു.സി. ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വല്ലകത്ത് മേയ്ദിനറാലിയും പൊതുസമ്മേളനവും നടത്തി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ.ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.മനോജ് മുഖ്യപ്രഭാഷണം നടത്തി. വൈക്കം നഗരസഭാദ്ധ്യക്ഷ പ്രീതാ രാജേഷ്, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രൻ, ജോർജ്ജ് വർഗ്ഗീസ്, വിജയമ്മ ബാബു, യുബേബി, ജോൺ തറപ്പേൽ, പി.ആർ.ശശികുമാർ, എം.ഡി.സത്യൻ, സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വർണ്ണാഭമായ റാലിയിൽ വനിതകൾ അടക്കം നൂറ് കണക്കിന് പേർ അണിനിരന്നു.