റേഷൻ ഡീലേഴ്സ് അസോ.യോഗം
Saturday 03 May 2025 1:35 AM IST
വൈക്കം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി കെ.കെ. ശിശുപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഐ.ജോർജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി വിജയൻ ഇടയത്ത് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കാരുണ്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബാബു ചെറിയാൻ നിർവഹിച്ചു. ഭാരവാഹികളായി ഐ.ജോർജുകുട്ടി ( പ്രസിഡന്റ് ), ജിൻഷോ ലൂക്കോസ് (വൈസ് പ്രസിഡന്റ്), എസ്.എൻ.ബിനേഷ് കുമാർ ( സെക്രട്ടറി), ജോർജ് ജോൺ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.