പ്രവർത്തകരെ ആദരിച്ചു

Saturday 03 May 2025 12:38 AM IST

ചങ്ങനാശേരി : മുസ്ലിം സർവീസ് സൊസൈറ്റി ജന്മദിനത്തോടനുബന്ധിച്ച് ജില്ലാകമ്മറ്റി ആദ്യകാല പ്രവർത്തകരെ ആദരിച്ചു. തലമുറ സംഗമം സംസ്ഥാന സെക്രട്ടറി എൻ.ഹബീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജമാലുദ്ദീൻ വാഴത്തറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂസഫ് റാവുത്തർ, ഐഷാ ബീവി ടീച്ചർ എന്നിവരാണ് ആദരമേറ്റുവാങ്ങിയത്. ജില്ലാ സെക്രട്ടറി കെ.എസ് ഹലീൽ റഹിമാൻ, സംസ്ഥാന കമ്മിറ്റിയംഗം ഷൈജു ഹസൻ, നാസർ കങ്ങഴ, അലി റാവുത്തർ, പി.എ സാദിക്, യൂണിറ്റു ഭാരവാഹികളായ ഷാഹുൽ ഹമീദ് വണ്ടാനം, കെ.എം രാജ, എ.എം ബഷീർ, എ.നവാസ്, പി.എ സാലി, എൻ,പി അബ്ദുൽ അസീസ് മാന്നാർ, അനസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.