ബയോബിൻ വിതരണം
Saturday 03 May 2025 12:39 AM IST
വെച്ചൂർ : വെച്ചൂർ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്‌കരണ പൂർത്തീകരണത്തിന്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 465 ഗുണഭോക്താൾക്ക് ബയോബിനും, ഇനോക്കുലവും വിതരണം ചെയ്തു. 104 രൂപ ഗുണഭോക്തൃ വിഹിതം അടയ്ക്കണം. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്ജ്, പി.കെ മണിലാൽ, മെമ്പർമാരായ ആൻസി തങ്കച്ചൻ, ബിന്ദുമോൾ, സ്വപ്ന, അരുൺ, ഐശ്വര്യ എന്നിവർ പങ്കെടുത്തു.