മേയ് ദിന കായിക  മേള സംഘടിപ്പിച്ചു

Saturday 03 May 2025 12:50 AM IST

കോട്ടയം : ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും, ജില്ലാ ലേബർ ഡിപ്പാർട്ട്‌മെന്റിന്റെയും സംയുക്ത സഹകരണത്തോടെ മേയ് ദിന കായികമേള സംഘടിപ്പിച്ചു. വടംവലി മത്സരത്തിന്റെ ഉദ്ഘാടനം എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. റജി സഖറിയ നിർവഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർ ജിൻഷ കുൽഹലത്ത് ആശംസ അർപ്പിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം സാബു മുരിയ്ക്കവേലി സ്വാഗതവും, സെക്രട്ടറി എൽ. മായാദേവി നന്ദിയും പറഞ്ഞു.