ഐപ്‌സോ സമാധാന സദസ്
Saturday 03 May 2025 12:56 AM IST
കോട്ടയം: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി (ഐപ്‌സോ) ഗാന്ധിസ്‌ക്വയറിൽ ഭീകരവിരുദ്ധ സദസ് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.കെ.ആർ ശ്രീനിവാസൻ, ഡോ.എ.ജോസ്, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു തോമസ്,പി.കെ ആനന്ദക്കുട്ടൻ, സി. എൻ സത്യസൻ, പി.കെ കൃഷ്ണൻ, എം.കെ പ്രഭാകരൻ, ടി.സി ബിനോയ്, ബി.ശശി കുമാർ, എ.കെ അർച്ചന, കെ. ഗോപാലകൃഷ്ണൻ, അഡ്വ.ചന്ദ്രബാബു എടാടാൻ, ബി.ആനന്ദക്കുട്ടൻ, അർജുനൻ പിള്ള, പി.ആർ ബേബി എന്നിവർ പങ്കെടുത്തു.