തമിഴകത്ത് സൂപ്പർ വിജയവുമായി ടൂറിസ്റ്റ് ഫാമിലി

Saturday 03 May 2025 6:39 AM IST

ശശികുമാർ, സിമ്രാൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എന്റർടെയ്‌നർ ടൂറിസ്റ്റ് ഫാമിലി മികച്ച പ്രശംസയും വിജയവും നേടുന്നു. ചിരിക്കുകയും കരയുകയും ഏറെ ആസ്വദിക്കുകയും ചെയ്തുവെന്ന് ഒരേ സ്വരത്തിൽ പ്രേക്ഷകർ. 'ആവേശം" സിനിമയിൽ ബിബി മോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ്‌ശങ്കറിന്റെ തമിഴ് അരങ്ങേറ്റവുമാണ്. യോഗിബാബു, കമലേഷ്, എം. ഭാസ്‌കർ, രമേഷ് തിലക്, ഇളങ്കോ കുമാരവേൽ, ശ്രീജരവി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ഗുഡ്‌നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച മില്യൺ ഡോളർ സ്റ്റുഡിയോസിനൊപ്പം എർ.ആർ.പി എന്റർടെയ്ൻ‌മെന്റും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ രചനയും അബിഷൻ ജിവന്ത് ആണ്. സംഗീതം: ഷോൺ റോൾഡൻ. അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഭരത് വിക്രമൻ ആണ് എഡിറ്റർ. പി.ആർ. ഒ ശബരി.