'ഞാൻ അവളുടെ ബ്ളൂ പ്രിന്റോ ? മകളുടെ ചിത്രവുമായി കജോൾ
Saturday 03 May 2025 6:41 AM IST
ബോളിവുഡ് താരദമ്പതികളായ കജോളിന്റെയും അജയ് ദേവ്‌ഗണിന്റെയും മകളായ നൈസ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. നൈസയുടെ പുതിയ ചിത്രവുമായി കജോൾ.
''ഞാൻ അവളുടെ ബ്ളൂ പ്രിന്റോ, അതോ അവർ എന്റെയോ? ഇപ്പോൾ ശരിക്കും പറയാൻ കഴിയുന്നില്ല. നിന്നിൽ നിന്ന് എപ്പോഴും ഒരുപാട് പഠിക്കാനുണ്ട്. സൂര്യൻ എപ്പോഴും നിനക്കായി പ്രകാശിക്കട്ടെ. എന്റെ പ്രിയപ്പെട്ട പെൺകുട്ടി നിന്നെ ഞാൻ സ്‌നേഹിക്കുന്നു! എന്നാണ് ചിത്രത്തിനൊപ്പം കജോൾ കുറിച്ചത്. സ്വിറ്റ്‌സർലൻഡിൽ ഉന്നത വിദ്യാഭ്യാസം തുടരുകയാണ് നൈസ. ''അവൾക്ക് അഭിനയത്തോട് പാഷനുണ്ടോ എന്നെനക്കറിയില്ല. ഇതുവരെ വലിയ താത്‌പര്യമൊന്നും കാണിച്ചിട്ടില്ല. കുട്ടികളല്ലേ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മാറുമല്ലോ." എന്ന് മുൻപ് അജയ് ദേവ്‌ഗൺ പറഞ്ഞിട്ടുണ്ട്. എന്നാൽ നൈസയുടെ സിനിമാപ്രവേശം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നവരാണ് ബോളിവുഡിൽ ഏറെ.