ചിമ്പുവിനൊപ്പം വീണ്ടും സന്താനം

Saturday 03 May 2025 6:00 AM IST

ഇടവേളയ്ക്കുശേഷം ചിമ്പു ചിത്രത്തിൽ സന്താനം.രാംകുമാർ ബാലകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. എസ്.ടി.ആർ 47 എന്നാണ് താത‌്കാലികമായി ഇട്ട പേര്. 2004ൽ ചിമ്പുവും ജ്യോതികയും പ്രധാന വേഷത്തിൽ എത്തിയ മന്‌മഥൻ എന്ന സിനിമയിലൂടെയാണ് സന്താനം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.വല്ലവൻ, സിലമ്പാട്ടം, ഒസ്തി, വാനം, പോഡ പോഡി, വാല് തുടങ്ങി നിരവധി ചിത്രങ്ങളിൽ ചിമ്പു- സന്താനം കൂട്ടുകെട്ട് തിളങ്ങിയിട്ടുണ്ട്.

ദ മോസ്റ്റ് വാണ്ടഡ് സ്റ്റുഡന്റ് എന്നാണ് എസ്.ടി.ആർ 47 സിനിമയുടെ ടാഗ് ലൈൻ. ഒരു വിദ്യാർത്ഥിയുടെ വേഷത്തിലാണ് ചിത്രത്തിൽ ചിമ്പു എത്തുന്നത്. ഒരു ബുക്കിനുള്ളിൽ രക്തം പുരണ്ട കത്തിയുമായി പിന്തിരിഞ്ഞു നിൽക്കുന്ന ചിമ്പുവുമായാണ് അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങിയത്. കയാദു ലോഹർ ആണ് നായിക. ഡൗൺ പിക്‌ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരൻ ആണ് നിർമ്മാണം.