താമ ഊട്ടിയിൽ, ആയുഷ്‌മാൻ ഖുറാനയും രശ്‌മിക മന്ദാനയും
Saturday 03 May 2025 6:55 AM IST
ആയുഷ്‌മാൻ ഖുറാനയും രശ്‌മിക മന്ദാനയും ആദ്യമായി ഒരുമിക്കുന്ന താമ ഉൗട്ടിയിൽ പുരോഗമിക്കുന്നു. ഹൊറർ - കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം മാഡോക് ഫിലിംസിന്റെ ബാനറിൽ അമർ കൗശിക് നിർമ്മിക്കുന്നു. ആദിത്യ സർവോത്‌ദാർ ആണ് സംവിധാനം. പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തന്റെ ജീവിതകാലത്തെ പ്രോജക്ട് എന്നാണ് ആയുഷ്‌മാൻ ഖുറാന ചിത്രത്തെ വിശേഷിപ്പിച്ചത് . ദീപാവലിക്ക് താമ റിലീസ് ചെയ്യും.
വിക്കി കൗശൽ നായകനായി ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടിയ ഛാവയ്ക്കുശേഷം ബോളിവുഡിൽ നായികയായി രശ്‌മിക എത്തുന്ന ചിത്രമാണ് താമ.