പ്രതിഷ്ഠാദിന കളിയാട്ട ഉത്സവം
കാഞ്ഞങ്ങാട്: മാവുങ്കാൽ പള്ളോട്ട് ഭഗവതി അമ്മ ദേവസ്ഥാനത്ത് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കളിയാട്ട് ഉത്സവത്തിന്റെ രണ്ടാം ദിവസത്തിൽക്ഷേത്രം തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം,കലശപൂജ,നാഗ സ്ഥാനത്ത് പാലഭിഷേകം ഇളനീരഭിഷേകം,വെള്ള നിവേദ്യം,സമർപ്പണം തുടങ്ങിയ വിവിധ ചടങ്ങുകൾ നടന്നു. തിരുവാതിര,കവ്വായി വനിത വേദിയുടെ ആലാമികളി, ഫ്യൂഷൻ കൈകൊട്ടിക്കളി, ടീം പള്ളോട്ട് അമ്മ ജൂനിയേഴ്സ് ഫ്യൂഷൻ തിരുവാതിര,ടീംത്രിപുരേശ്വരി തിരുവാതിര, കൈകൊട്ടിക്കളി, ഭക്തിഗാനസുധ തുടങ്ങിയവ അരങ്ങേറി. കലാസന്ധ്യ ക്ഷേത്രം പ്രസിഡന്റ് കെ.ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീധരൻ ആലുംകുഴി , ടി.കെ.ഗോവിന്ദൻ,സാംസ്‌കാരിക സമിതി പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ ,സെക്രട്ടറി വി.എം.സുനിൽകുമാർ, ,മാതൃസമിതി പ്രസിഡന്റ് വി.കെ.ശ്യാമള,സെക്രട്ടറി മിനി ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു.