വിദ്വാൻ പി.കേളുനായർ സാംസ്‌കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു

Friday 02 May 2025 9:16 PM IST

കാഞ്ഞങ്ങാട്: വിദ്വാൻ പി.കേളു നായർ ദേശീയ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനിലൂടെ നിർവഹിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എം.സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ദാമോദരൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കൃഷ്ണൻ , ഷീബ ഉമ്മർ, എം. ബാലകൃഷ്ണൻ, വെള്ളിക്കോത്ത് സ്‌കൂൾ എസ്.എം.സി ചെയർമാൻ മൂലക്കണ്ടം പ്രഭാകരൻ, പി.ടി.എ പ്രസിഡന്റ് എസ്. ഗോവിന്ദ് രാജ്, സനീജ അജയൻ, വി.ഗിനീഷ് അഡ്വ.പി.വി.സുരേഷ്, എ.തമ്പാൻ,പി.എം.ഫാറൂഖ്, പി.പ്രസാദ്, വിദ്വാൻ പി. കേളു നായർ ട്രസ്റ്റ് ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത് പി.മുരളീധരൻ എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു.