മലബാർ മാംഗോ ഫെസ്റ്റിന്  തുടക്കം

Friday 02 May 2025 9:18 PM IST

പടന്നക്കാട് : കാർഷിക കോളേജ് പതിനെട്ടാമത് മലബാർ മാംഗോ ഫെസ്റ്റിന് തുടക്കമായി. മാമ്പഴമാകട്ടെ ലഹരി എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഫെസ്റ്റ്. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു . ഡോ.സജിതാ റാണി അദ്ധ്യക്ഷത വഹിച്ചു. . മാമ്പഴം വിപണത്തിന് പുറമേ ഇക്കുറി കൈതച്ചക്കയും തണ്ണിമത്തനും മേളയിൽ വിൽപ്പനയ്ക്ക് ഇടം പിടിച്ചു. മാമ്പഴയിനത്തിൽ അൽഫോൻസക്കും ബംഗനപള്ളിക്കും ആവശ്യക്കാർ ഏറെയായിരുന്നു. തൈ വിൽപ്പന നഗരിയിൽ എക്‌സോട്ടിക് ഫ്രൂട്ടായ അഭിയു ആയിരുന്നു ഇഷ്ട ഇനം. കുട്ടികളുടെ ഫുഡ് കോർട്ട് വൻ ജനശ്രദ്ധ നേടി. കൊറിയൻ വിഭവങ്ങളും മാമ്പഴത്തിൽ നിന്നും ഉണ്ടാക്കിയ വിവിധതരം ജ്യൂസുകളും സ്‌ക്വാഷും മറ്റു ന്യൂജൻ പാനീയങ്ങളും ലഭ്യമാണ്. നാളികേരത്തിൽ നിന്നും മൂല്യവർധന സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ.എലിസബത്ത് ജോസഫ് ക്ലാസെടുത്തു. മാംഗോ ഫെസ്റ്റ് അഞ്ചിന് സമാപിക്കും.