ഷിപ്പ് ചാൻഡ്ലിംഗ് കൈകാര്യം ചെയ്ത് ഫാതിമ
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തെ ഷിപ്പ് ചാൻഡ്ലിംഗ് ഓപ്പറേഷൻ കൈകാര്യം ചെയ്ത് യുവതി.എൻ.ഫാതിമ നസ്‌ലി എന്ന 21കാരിയാണ് തുറമുഖത്ത് അടുത്ത എ.എസ്.ആൽവ,എം.വി ക്ലെവൻ എന്നീ കപ്പലുകൾക്ക് ഷിപ്പ് ചാൻഡ്ലിംഗ് സേവനങ്ങൾ വിജയകരമായി കൈകാര്യം ചെയ്തത്.
ആദ്യമായാണ് ഒരു വനിത ചാൻഡ്ലിംഗ് ഓപ്പറേഷൻ നടത്തുന്നതെന്ന് ഗാങ് വേ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് കമ്പനി അധികൃതർ പറഞ്ഞു.ഇന്ത്യൻ മറൈൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഫാതിമ ബിരുദം നേടിയിരുന്നു. 2024 നവംബർ മുതൽ തിരുവനന്തപുരം കേന്ദ്രമായ ഷിപ്പിംഗ് കമ്പനിയായ ഗാങ്‌വേ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സിൽ പ്രവർത്തിക്കുന്നു.
ചാൻഡ്‌ലറുകൾ
കപ്പൽ ഓപ്പറേറ്റർമാർക്ക് പൂർണ സേവനം വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സംവിധാനമാണ് കപ്പൽ ചാൻഡ്‌ലറുകൾ. ഭക്ഷണ സാധനങ്ങൾ,അറ്റകുറ്റപ്പണികൾ,സ്പെയർ പാർട്‌സ്, സുരക്ഷാ പരിശോധനകൾ, മെഡിക്കൽ സപ്ലൈസ്, പൊതുവായ അറ്റകുറ്റപ്പണികൾ എന്നിവയും ഈ സേവനങ്ങളിൽ ഉൾപ്പെടുന്നു.