സമാന്തരസർവ്വീസിൽ നടപടി വേണം
Friday 02 May 2025 9:43 PM IST
തളിപ്പറമ്പ്: ബസ് സർവ്വിസുകൾക്ക് മുൻപിൽ സമാന്തരസർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബസ് ഓപ്പറേറ്റേർസ് വെൽവെയർ അസോസിയേഷൻ ഹോട്ടൽ റോയൽ പാലസിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ അസോസിയേഷൻ മെമ്പറുടെ മകളായ മെറീന സിറിലിന് അസോസിയേഷൻ സീനിയർ മെമ്പറായ അബ്ദുൾ റഹിമാൻ മൊമന്റൊയും ക്യാഷ് അവാർഡ് നൽകി.അസോസിയേഷൻ മെമ്പറും മലയോര മേഖലയിലെ ആദ്യ വനിത, ബസ് ഡ്രൈവറുമായ അഖില സൗബിനെ അസോസിയേഷൻ പ്രസിഡന്റ് കെ.വിജയൻ മൊമന്റോ നൽകി ആദരിച്ചു.ചടങ്ങിൽ സെക്രട്ടറി പ്രശാന്ത് പട്ടുവം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിജി ലൂക്കോസ് നന്ദി പറഞ്ഞു.