350 കിലോ നിരോധിത പ്ലാസ്​റ്റിക് പിടികൂടി

Saturday 03 May 2025 5:10 AM IST

ആലപ്പുഴ: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടല്ലൂർ ഗ്രാപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 350 കിലോ നിരോധിത പ്ലാസ്​റ്റിക് ഉത്പന്നങ്ങൾ പിടികൂടി. അറഫാ സ്​റ്റോഴ്‌സ്, എ.എസ്. ട്രേഡേഴ്‌സ്, രവി സ്​റ്റോർ, നിർമൺ, പ്രകാശ് സ്​റ്റോഴ്‌സ്, കമലാ സ്​റ്റോർ, ഹോളിഡേ സൂപ്പർ മാർക്ക​റ്റ് എന്നിവിടങ്ങളിൽ നിന്നാണ് പ്ലാസ്​റ്റിക് പിടികൂടിയത്. സ്ഥാപനങ്ങളിൽ നിന്ന് 40,000 രൂപ പിഴ ഈടാക്കാൻ സ്‌ക്വാഡ് ശുപാർശ ചെയ്തു. 19 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒമ്പത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ജോയിന്റ് ബി.ഡി.ഒ ബിന്ദു വി.നായർ, സീനിയർ എക്സ്​റ്റൻഷൻ ഓഫീസർ കെ.എസ്.വിനോദ്, ശുചിത്വ മിഷൻ പ്രതിനിധി നിഷാദ്, മലിനീകരണ നിയന്ത്റണ ബോർഡ് സാങ്കേതിക വിദഗ്ദ്ധൻ അഖിൽ, പഞ്ചായത്ത് അസിസ്​റ്റന്റ് സെക്രട്ടറി രാജഗോപാൽ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വഡ് അറിയിച്ചു.