ലഹരിവിരുദ്ധസന്ദേശ വാഹനപ്രചരണജാഥ

Saturday 03 May 2025 3:16 AM IST

മാന്നാർ: ചെങ്ങന്നൂർ താലൂക്ക് മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ വാഹന പ്രചരണയാത്രക്ക് മാന്നാറിൽ സ്വീകരണം നൽകി.ചെങ്ങന്നൂർ സബ് ആർ.ടി.ഓഫീസ് അങ്കണത്തിൽ നിന്ന് ആരംഭിച്ച സന്ദേശയാത്ര ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ. ആർ.പ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അഭിലാഷ്.എസ് ലഹരി വിരുദ്ധ സന്ദേശവും അസി.മോട്ടോർ വെഹി ക്കിൾ ഇൻസ്പെക്ടർ ശ്യാംകുമാർ.എം ആശംസയും നേർന്നു. സോണി ഡ്രൈവിംഗ് സ്കൂളിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം ഉദ്ഘാടനം ചെയ്തു.