പ്രവേശന രജിസ്ട്രേഷൻ

Saturday 03 May 2025 2:16 AM IST

ഹരിപ്പാട്: ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിൽ, കേരള യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള, കോളജ് ഒഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിൽ ഈ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ, ബി.കോം ലോജിസ്റ്റിക്സ്, ബി.കോം കോ-ഓപ്പറേഷൻ എന്നീ ഡിഗ്രി കോഴ്സുകളിലേക്കും എം.കോം ഫിനാൻസ് എന്ന പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിലേക്കുമുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്. കോളജിന്റെ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കോളജ് വെബ് സൈറ്റ് https://caskarthikapally.ihrd.ac.in ഫോൺ : 04792485370, 8547005018.