അന്താരാഷ്ട്ര ചലച്ചിത്ര മേള
Saturday 03 May 2025 2:16 AM IST
ഹരിപ്പാട്: ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പും മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയും കടലാഴം - 2025' 4,5,6 തീയതികളിൽ തൃക്കുന്നപ്പുഴ എം.ടി.യു.പി. സ്കൂളിലെ കൈപ്പള്ളിത്തറയിൽ ഓമനക്കുട്ടൻ നഗറിൽ നടക്കും. 4ന് രാവിലെ 9.30 ന് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.ചലച്ചിത്രമേള തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്യും.സുധിലാൽ തൃക്കുന്നപ്പുഴ അധ്യക്ഷത വഹിക്കും. ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തും.ഹെഡ്മാസ്റ്റർ എം.പി. തോമസ്,സുരേഷ് നടരാജൻ,അബ്ദുൾ ലത്തീഫ് പതിയാങ്കര, കെ.സി ശ്രീകുമാർ,ശ്രീകല ഷാജി,സാബു ബാലാനന്ദൻ,സുന്ദർജി എന്നിവർ സംസാരിക്കും.ഫോൺ: 8089915531.