മഹാത്മാഗാന്ധി കുടുംബസംഗമം

Saturday 03 May 2025 1:16 AM IST

ഹരിപ്പാട്: ആറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി 6-ാം വാർഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമം വലിയഴീക്കൽ ഗുളികശേരിൽ വസതിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.ജെ ജോബ് ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജി.എസ് സജീവൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജോൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഷംസുദീൻ കായിപ്പുറം, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ ബിനു പൊന്നൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ കെ.സുഭഗൻ, വേണു, ഡി.ബാബു എന്നിവർ സംസാരിച്ചു.