മേയ് ദിനറാലിയും സമ്മേളനവും
Saturday 03 May 2025 2:21 AM IST
ഹരിപ്പാട് : ഐ.എൻ.ടി.യു.സി ഹിരിപ്പാട് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിന റാലിയും സമ്മേളനവും നടത്തി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്തു.റീജണൽ പ്രസിഡൻ്റ് പുതുശ്ശേരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ രാജൻ,ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.വി.ഷുക്കൂർ, ജോൺ തോമസ്, ഷംസുദ്ദീൻ കായിപ്പുറം,കെ.ബാബുക്കുട്ടൻ,കൃഷ്ണകുമാർ വാര്യർ, വൃന്ദ.എസ്.കുമാർ, പി.ജി ശാന്തകുമാർ,ആർ.ജയകൃഷ്ണൻ,ശോഭ വിശ്വനാഥ്, അഡ്വ.ശിവപ്രസാദ്, മുട്ടം നൈസാം തുടങ്ങിയവർ സംസാരിച്ചു.