സ്മാരക മണ്ഡപ ശിലാസ്ഥാപനം
Saturday 03 May 2025 2:21 AM IST
അമ്പലപ്പുഴ: സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സ്വന്തമായി വാങ്ങിയ പുന്നപ്ര സമരഭൂമിയിൽ രക്തസാക്ഷി സ്മാരക മണ്ഡപത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു.മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ അദ്ധ്യക്ഷനായി.മണ്ഡലം അസി. സെക്രട്ടറി സി.വാമദേവ് സ്വാഗതം പറഞ്ഞു.വി.ചന്ദ്രശേഖരൻ അനുസ്മരണം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നടത്തി. ജില്ലാഅസി.സെക്രട്ടറി പി.വി.സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.മോഹൻദാസ്, സി.രാധാകൃഷ്ണൻ,അഡ്വ.ആർ. ശ്രീകുമാർ, പി.സുരേന്ദ്രൻ, കരുമാടി ഗോപൻ,എം.ഷീജ, ജി.സുബീഷ് എന്നിവർ സംസാരിച്ചു.